സെഡോൺ പാർക്കിലെ മൂന്നാം ട്വന്റി-20 മത്സരത്തിൽ ടോസ് ജയിച്ച ന്യൂസിലാൻഡ് ബൗള്‍ ചെയ്യാൻ തീരുമാനിച്ചു. മാറ്റങ്ങളില്ലാതെയാണ് ഇന്ത്യൻ സംഘം ഇന്ന് ഇറങ്ങുന്നത്. കെഎൽ രാഹുൽ വിക്കറ്റ് കീപ്പറായി തുടരും. മലയാളി താരം സഞ്ജു സാംസണിന് ഒരിക്കൽക്കൂടി സൈഡ് ബെഞ്ചിലിരിക്കും.